കറാച്ചി: ഹിന്ദു സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കറാച്ചിയിലെ ഷേർഷായിലുള്ള സിന്ധി മൊഹല്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്ത്രീയും കുട്ടിയുടെ വീടിനു വെളിയിലിറങ്ങിയയുടൻ തോക്കേന്തിയ മൂന്നു പേർ ചേർന്ന് രണ്ടുപേരെയും ബലമായി വെള്ള ഓൾട്ടോ കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പ്രാഥമിക വിവരം.
ഇവരെ ക്രൂരമർദനത്തിനിരയാക്കി മതപരിവർത്തനം നടത്താനാണ് കൊണ്ടുപോയതെന്നു സംശയിക്കുന്നതായും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിന്ധ് പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ ശിവ കാച്ചി പറഞ്ഞു.
പോലീസിൽ പരാതി നൽകിയതിനു തനിക്കു വധഭീഷണിയുണ്ടെന്ന് ശിവ കൂട്ടിച്ചേർത്തു.